
തൊടുപുഴ: ഗ്യാസ് ഉപഭോക്താക്കൾ ഏജൻസി ഓഫീസിൽ നിന്നും ഗ്യാസ് സിലിണ്ടർ എടുക്കുമ്പോൾ ലഭിക്കേണ്ട ഇളവ് ലഭിക്കുന്നില്ലെന്ന് പരാതി. 50 ശതമാനത്തിലധികം എജൻസി ഓഫീസിൽ നിന്നും നേരിട്ട് സിലണ്ടർ എടുക്കുന്നവർ ആണ്.
എജൻസി ഓഫീസ്/ ഗോഡൗണിൽ നിന്നും നേരിട്ട് സിലണ്ടർ എടുക്കുന്നവർക്ക് ഗ്യാസ് സിലിണ്ടർ വിലയിൽ 33 രൂപ കിഴിവ് നൽകാൻ എണ്ണ കമ്പനികൾ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ മിക്ക ഉപഭോക്താക്കൾക്കും ഈ ആനുകൂല്യത്തെക്കുറിച്ച് അറിവില്ലത്തതിനാൽ ഗ്യാസ് എജൻസികൾ ഈ കിഴിവ് മിക്ക ഉപഭോക്താക്കൾക്കും നൽകാറില്ല.
ജില്ലാ ആസ്ഥാനത്ത് നടന്ന ഗ്യാസ് വിതരണ ചാർജ് വർദ്ധന ചർച്ച ചെയ്യാൻ കൂടിയ യോഗത്തിൽ ഉപഭോക്തക്കൾക്ക് ഇതു സംബന്ധിച്ച് ബോധവൽക്കരണം നടത്താൻ എണ്ണ കമ്പനി പ്രതിനിധികൾ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ആക്ഷേപമുള്ളവർ ജില്ലാ ഉപഭോക്തൃ വിജിലൻസ് ഫോറത്തിന് പരാതി നൽകാമെന്ന് സംസ്ഥന കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം എം.എൻ മനോഹർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |