
കൈയടി നേടി രാം ചരൺ തേജ നായകനായ പെദ്ധിയിലെ ഗാനം
എ.ആർ. റഹ്മാൻ ഈണമിട്ട ഒരു ഗാനം ഏറെ വർഷങ്ങൾക്കുശേഷം ദേശമാകെ തരംഗമാകുന്നു. തെലുങ്കിലെ യുവ സൂപ്പർ താരം രാം ചരൺ തേജ നായകനായി ബുച്ചി ബാബു സന സംവിധാനം ചെയ്ത പെദ്ധി എന്ന ചിത്രത്തിന് വേണ്ടി എ.ആർ.റഹ്മാൻ ഈണമിട്ട ചിക്കിരി...... ചിക്കിരി എന്ന അടിപൊളി ഗാനം യൂ ട്യൂബിൽ മാത്രം നാല് ദിവസം കൊണ്ട് 6 കോടി പേർ കണ്ടു .
എ.ആർ. റഹ്മാന്റെ താളക്കൊഴുപ്പുള്ള സംഗീതത്തിനൊപ്പം രാം ചരണിന്റെ ചടുലമായ നൃത്തച്ചുവടും സംഗീത പ്രിയനായ സംവിധായകൻ ബുച്ചിബാബു സനയുടെ ചിത്രീകരണ ശൈലിയും ഗായകൻ ബെന്നി ദയാലിന്റെ ആലാപന മികവുമാണ് ചിക്കിരിപ്പാട്ടിനെ മെഗാ ഹിറ്റാക്കുന്നത്. പാട്ടിന്റെ വരികൾ സിജു തുറവൂർ ആണ് രചിച്ചത്.
കൈയിൽ ക്രിക്കറ്റ് ബാറ്റും പിടിച്ചു കൊണ്ടുള്ള രാം ചരണിന്റെ കിടിലൻ നൃത്തച്ചുവട് യുവാക്കൾക്കിടയിൽ തരംഗമായി മാറി .ജാനി മാസ്റ്റർ ആണ് നൃത്ത സംവിധാനം.
നായിക ജാൻവി കപൂറും സംഗീത സംവിധായകൻ എ ആർ റഹ്മാനും പാട്ടിന്റെ വീഡിയോയുടെ ഭാഗമായി എത്തുന്നു.
റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഷാരൂഖ് ഖാൻ, അല്ലു അർജുൻ ചിത്രങ്ങളെ മറി കടന്ന് കാഴ്ചക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ പാട്ട് ഇപ്പോഴും കുതിപ്പ് തുടരുന്നു.ബാലാജിയാണ് തെലുങ്ക് ഒർജിനലിന്റെ രചയിതാവ്. ടി സീരീസ് ആഡിയോ റൈറ്റ്സ് സ്വന്തമാക്കി . ശിവരാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു ശർമ്മ, വിജി ചന്ദ്രശേഖർ എന്നിവരാണ് മറ്റ് താരങ്ങൾ.
ഹൈദരാബാദിലും ശ്രീലങ്കയിലും ചിത്രീകരിച്ച പെദ്ധിയുടെ ചിത്രീകരണം ഇപ്പോൾ പൂനെയിൽ പുരോഗമിക്കുന്നു.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ് , കന്നഡ, ഹിന്ദി ഭാഷകളിലും മാർച്ച് 27ന് റിലീസ് ചെയ്യും. പി.ആർ. ഒ - ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |