
കൊച്ചി: ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ രണ്ടാം പാദത്തിലെ മൊത്തം വരുമാനം 1,197 കോടി രൂപയായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിനേക്കാൾ 11 ശതമാനം വർദ്ധന കൈവരിച്ചു.
കമ്പനിയുടെ പ്രവർത്തനലാഭം 263 കോടി രൂപയായി. നികുതി കഴിഞ്ഞുള്ള ലാഭം 110 കോടി രൂപയാണ്. പ്രവർത്തനലാഭം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 13 ശതമാനവും ആദ്യ പാദത്തേക്കാൾ 22 ശതമാനവും വർദ്ധിച്ചു. പ്രവർത്തന മികവിലും സേവനത്തിലും പുലർത്തുന്ന സൂക്ഷ്മതയെ പ്രതിഫലിപ്പിക്കുന്നതാണ് നേട്ടമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |