
പയ്യോളി: 'വൻ സ്ഫോടന ശബ്ദം. തീഗോളങ്ങൾ ആകാശത്തേക്കുയരുന്നു, ആർത്തനാദങ്ങളും. കുറേ സമയത്തേക്ക് മനസും ശരീരവും മരവിച്ചതു പോലെയായി. അപ്പോഴേക്കും സർക്കാർ സംവിധാനങ്ങളെല്ലാം ഉണർന്ന് പ്രവർത്തിച്ചു. സ്ഫോടനം നടന്ന പ്രദേശം അവരുടെ നിയന്ത്രണത്തിലായി'. സ്ഫോടനം നടന്ന സ്ഥലത്തിന് തൊട്ടടുത്തുണ്ടായിരുന്ന പയ്യോളി അയനിക്കാട് അരക്കന്റെ വളപ്പിൽ അനീഷിനിപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല.
വാങ്ങിയ ട്രാവലറിന്റെ രേഖകൾ ശരിയാക്കുന്നതിനായാണ് അനീഷ് ഡൽഹിയിലെത്തിയത്. തിരിച്ചുവരുന്നതിന് മുമ്പ് ചെങ്കോട്ടയ്ക്ക് സമീപമുള്ള മാർക്കറ്റിലെത്തിയതായിരുന്നു. അതിനിടയ്ക്കാണ് അത്യുഗ്ര ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ തീഗോളങ്ങൾ ആകാശത്തേക്കുയരുന്നതാണ് കണ്ടത്.
'സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് നൂറു മീറ്ററോളം ഇപ്പുറത്താണ് ഞാനുണ്ടായിരുന്നത്. കുറച്ചുകഴിഞ്ഞ് സംഭവ സ്ഥലത്തേക്ക് ഓടിയെത്തുമ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു പ്രദേശം. പൊലീസിന്റെയും ആംബുലൻസിന്റേയും ശബ്ദമായിരുന്നു അവിടം. പരുക്കേറ്റവരെ, ആശുപത്രിയിലേക്ക് മാറ്റാനുള്ള തിരക്ക്. ഇനിയുമെവിടെയെങ്കിലും സ്ഫോടനമുണ്ടാവുമോ എന്ന ആശങ്കയിലായിരുന്നു ആളുകളൊക്കെയും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |