
ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിലുണ്ടായ സ്ഫോടനത്തിലും കേഡറ്റ് കോളേജ് ആക്രമണത്തിലും ഇന്ത്യയെയും അഫ്ഗാനിസ്താനെയും കുറ്റപ്പെടുത്തി പാകിസ്താൻ. ജില്ല കോടതിക്ക് പുറത്തുണ്ടായ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ ഭരണകൂടമാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് കുറ്റപ്പെടുത്തി.ഇന്ത്യയുടെ ഇത്തരം നീചമായ ഗൂഢാലോചനകളെ ലോകം അപലപിക്കേണ്ട സമയമാണിതെന്നും ആദ്ദേഹം സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു.ഭീകരവാദത്തിന്റെ വിപത്ത് പൂർണമായും ഇല്ലാതാക്കുന്നതുവരെ ഞങ്ങൾ യുദ്ധം തുടരുമെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ തന്റെ പ്രസ്താവനയെ സാധൂകരിക്കുന്ന ഒരു തെളിവും ഷെഹബാസ് ശരീഫിന് പറയാനുണ്ടായിരുന്നില്ല.ഇന്ത്യൻ പിന്തുണയിൽ പാകിസ്താൻ താലിബാൻ അഥവാ ടി.ടി.പിയും അഫ്ഗാൻ താലിബാൻ പ്രോക്സികളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി മാധ്യമപ്രവർത്തകരോട് പറഞ്ഞു.പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ജില്ല കോടതിക്ക് പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടുകയും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പ്രാദേശിക കോടതിക്ക് പുറത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.
കേഡറ്റ് കോളേജ് പിടിച്ചെടുക്കാൻ ശ്രമം
ഇസ്ലാമാബാദിലെ സൈനിക കോളേജിൽ രാത്രി കേഡറ്റുകളെ ബന്ദികളാക്കാൻ ആയുധധാരികൾ ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. ഇത് പാക് സുരക്ഷാ സേന പാരാജയപ്പെടുത്തിയാത് മണിക്കൂറുകൾക്ക് ശേഷമാണ് കോടതി വളപ്പിൽ സ്ഫോടനമുണ്ടായത്.അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവശ്യയിലെ വാനയിലെ നഗരത്തിൽ തിങ്കളാഴ്ച്ച വൈകുന്നേരമാണ് സൈനിക കോളേജിന് നേരെ ആക്രണമുണ്ടായത്. സംഭവത്തിൽ രണ്ട് ആക്രമികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. മൂന്ന് പേരാണ് ആക്രമണം നടത്തിയത്. രണ്ട് പേർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ കുടുങ്ങിപോവുകയായിരുന്നു. ചാവേർ ആക്രമണത്തിൽ 16 സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു.കൂടാതെ കോളേജിന് സമീപത്തെ നിരവധി വീടുകൾക്കും സാരമായി കേടുപാടുകൾ സംഭവിച്ചു. പാകിസ്ഥാൻ യുദ്ധാവസ്ഥയിലാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.ഇന്റർ- പാർലമെന്ററി സ്പീക്കേഴ്സ് കോൺഫെറെൻസും, ആറാമത് മാർഗല്ല ഡയലോഗ് ഉൾപ്പെടെയുള്ള പ്രധാന പരിപാടികൾ തലസ്ഥാനമായ ഇസ്ലാമാബാദിലും മറ്റും നടക്കുമ്പോഴായിരുന്നു സ്ഫോടനം.കൂടാതെ റാവൽപിണ്ടിയൽ പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും ദേശീയ ക്രിക്കറ്റ് ടീമുകൾ ഏകദിന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |