
അറ്റ്ലാന്റ:തുർക്കിയുടെ സൈനിക ചരക്കുവിമാനം ജോർജിയ-അസർബെയ്ജാൻ അതിർത്തിയിൽ തകർന്നുവീണതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ജോർജിയയിൽനിന്ന് 20 തുർക്കി സൈനികരുമായി പോയ തുർക്കി സി-130 സൈനിക കാർഗോ വിമാനമാണ് തകർന്നുവീണത്.
വിമാനം ജോർജിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഏതാനും മിനിറ്റുകൾക്കകം റഡാർ ബന്ധം നഷ്ടമായെന്ന് ജോർജിയൻ എയർ നാവിഗേഷൻ അതോറിറ്റിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർജിയൻ അതിർത്തിയിൽനിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ അകലെയാണ് വിമാനം തകർന്നത്.
അപകടത്തിൽ മരിച്ചവരുടെ എണ്ണവും അപകടകാരണം എന്താണെന്നും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ ഓഫീസ് വെളിപ്പെടുത്തിയിട്ടില്ല.ജോർജിയൻ ആഭ്യന്തര മന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം അപകടസ്ഥലത്തേക്ക് പോകുകയാണെന്നും തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.
ജോർജിയൻ ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, അസർബൈജാനി അതിർത്തിക്കടുത്തുള്ള ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിലാണ് വിമാനം തകർന്നുവീണത്. അന്വേഷണം ആരംഭിച്ചതായും കൂട്ടിച്ചേർത്തു.അസർബെയ്ജാൻ, ജോർജിയ എന്നീ രാജ്യങ്ങൾ സംയുക്ത രക്ഷാപ്രവർത്തനം നടത്തുന്നത്.
തുർക്കി സായുധ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനും ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുമാണ് സി-130 സൈനിക ചരക്ക് വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |