
□റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറ് മാസം
തിരുവനന്തപുരം: ആറ് മാസം മാത്രം കാലാവധിയുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ലിസ്റ്റിൽ നിന്നും 81 പേർക്ക് നിയമനം ലഭിച്ചിരുന്നെങ്കിലും നിലവിലെ ലിസ്റ്റിൽ നിന്നും ഇതുവരെ 64 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്.
കഴിഞ്ഞ റാങ്ക് ലിസ്റ്റിന്റെ കാലാവധിക്ക് ശേഷം നാല് വര്ഷം കഴിഞ്ഞാണ് പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. തിരുവനന്തപുരം ജില്ലയിലെ ലിസ്റ്റിൽ 191 പേരാണ് ഉൾപ്പെട്ടത്. ഇത്രയും കാലത്തെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുമ്പോഴാണ് 64 പേർക്ക് മാത്രം ഈ ലിസ്റ്റിൽ നിന്നും നിയമനം നൽകിയതെന്നാണ് ആക്ഷേപം. ഭൂരിഭാഗം വകുപ്പുകളും ഒഴിവുകൾ
പി.എസ് .സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
ജില്ലാ ഒഴിവുകൾ പരിമിതമായി മാത്രം റിപ്പോർട്ട് ചെയ്യുമ്പോൾ ഡയറക്ടറേറ്റുകളിലുള്ള ഒഴിവുകൾ ‘ഹെഡ്ക്വാർട്ടേഴ്സ് ഒഴിവുകൾ’ എന്ന പേരിൽ മാറ്റി വയ്‌ക്കുന്നതായും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു .സർക്കാരിന്റെ ഉത്തരവുകൾ പ്രകാരം ലീവ് ഒഴിവുകളും ഡെപ്യുട്ടേഷൻ ഒഴിവുകളും പി.എസ്.സി യിലേക്ക് റിപ്പോർട്ട് ചെയ്യുന്നില്ല.ജില്ലാ ഒഴിവുകൾ ഇന്റർ ഡിസ്ട്രിക് ട്രാൻഫറിലൂടെ അനുപാതം പാലിക്കാതെയാണ് അനുവദിക്കുന്നതും തങ്ങൾ
പരാതികൾ:
നിയമാനുസൃത നിയമനങ്ങൾ ഒഴിവാക്കി ഡെപ്യുട്ടേഷൻ, താത്കാലിക നിയമനം, ടൈപ്പിസ്റ്റ് കോൺവെർഷൻ എന്നീ പേരിൽ നിയമനങ്ങൾ നടക്കുന്നു.
സെക്രട്ടറിയേറ്റിലടക്കം വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകൾ സ്ഥാനക്കയറ്റം, തസ്തികമാറ്റം തുടങ്ങിയ വഴികളിലൂടെ നികത്തപ്പെടുന്നത് റാങ്ക് ലിസ്റ്റിലുള്ളവയുടെ അവസരം നഷ്ടപ്പെടുത്തുന്നു.
മുൻ റാങ്ക് ലിസ്റ്റന്റെ കാലാവധി അവസാനിച്ചത് - 2019 മേയ്
നിലവിലെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് - 2023 ജൂൺ 2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |