
കൊച്ചി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ നഷ്‌ടം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 621 കോടി രൂപയായി ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടം വിദേശ നാണയ വിനിമയത്തിലുണ്ടാക്കിയ നഷ്‌ടമാണ് വിനയായത്. മുൻവർഷം ഇതേകാലയളവിൽ കമ്പനിയുടെ നഷ്‌ടം 457.8 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 13 ശതമാനം കുറഞ്ഞ് 708 കോടി രൂപയായി. രാജ്യത്തെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനാൽ കേന്ദ്ര സർക്കാർ പുതിയ ആനുകൂല്യങ്ങൾ കമ്പനികൾക്ക് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |