
തിരുവനന്തപുരം: രണ്ട് യൂണിറ്റുകളിലെ ചോർച്ച പരിഹരിക്കാൻ ഇടുക്കി ഡാം അടച്ചതോടെ സംസ്ഥാനത്തെ വെള്ളത്തിന്റേയും വൈദ്യുതിയുടേയും കമ്മി പരിഹരിക്കാൻ ബദൽ സംവിധാനങ്ങൾ തുറന്നതായി കെ.എസ്.ഇ.ബി. അറിയിച്ചു.
ഡിസംബർ പത്തിന് ശേഷമാണ് ഡാം തുറക്കുക. ഡാം അടച്ചതോടെ ദിവസം ആയിരം മെഗാവാട്ടിലേറെ വൈദ്യുതിയുടെ കറവുണ്ടാകും. എറണാകുളത്തും പരിസരങ്ങളിലും ജലവിതരണവും തടസ്സപ്പെടും.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്വാപ് കരാറിലൂടെ 1,096 മെഗാവാട്ട് വൈദ്യുതി വാങ്ങും..ഇന്നലെ മുതൽ ഇതനുസരിച്ചുള്ള വൈദ്യുതി എത്തിക്കാൻ അന്തർസംസ്ഥാന വൈദ്യുതി കോറിഡോർ തുറന്നിട്ടുണ്ട്.
മലങ്കര അണക്കെട്ടിൽ നിന്നും നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിട്ട് ആദ്യത്തെ 9 ദിവസം ജലമെത്തിക്കും.കൂടാതെ തൊടുപുഴ ടൗൺ,മൂപ്പിൽകടവ്, തെക്കുമല, ആരക്കുഴമൂഴി എന്നീ പമ്പിങ് സ്റ്റേഷനുകളിൽ ആവശ്യമെങ്കിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് താത്കാലിക തടയണകൾ നിർമിച്ച് വെള്ളം പമ്പ് ചെയ്ത് കുടിവെള്ളവിതരണത്തിന് ഉപയോഗിക്കും.ക സാധ്യമായ സ്ഥലങ്ങളിൽ ഭൂതത്താൻകെട്ടിൽ നിന്നും കനാലുകൾ വഴി വെള്ളം ഒഴുക്കി എത്തിക്കാനും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്.
പെരിയാർവാലി ഇറിഗേഷൻ പ്രോജ്ര്രകിനു കീഴിലുള്ള ചേലാട്,മുളവൂർ ബ്രാഞ്ച് എന്നി കനാലുകൾ തുറന്ന് കൊടുത്ത് അതിലൂടെയും കുറെയേറെ സ്ഥലങ്ങളിൽ വെള്ളമെത്തിക്കും.വാളകം,മഴുവന്നൂർ എന്നീ കനാലുകളിൽ നടന്നുവരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് അവയിലൂടെയും അധികവെള്ളമെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതിന് പുറമെ ,ഉയർന്ന പ്രദേശങ്ങളിലേക്ക് ടാങ്കർ ലോറികളിലും
വെള്ളമെത്തിക്കും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |