
കീറ്റോ: തെക്കൻ ഇക്വഡോറിലെ ജയിലിൽ 31 തടവുകാർ കൊല്ലപ്പെട്ടു. ഇതിൽ 27 പേരെ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മചാല നഗരത്തിലെ എൽ ഓറോ ജയിലിലായിരുന്നു സംഭവം. രണ്ട് ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതോടെ നാല് പേർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം വീണ്ടും ഏറ്റുമുട്ടലുകളുണ്ടായി. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ജയിലിന്റെ മൂന്നാം നിലയിൽ 27 പേരെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പരിധിയിലും കൂടുതൽ തടവുകാർ തിങ്ങിപ്പാർക്കുന്ന ഈ ജയിലിൽ ഏറ്റുമുട്ടലുകളും കലാപങ്ങളും പതിവാണ്. നൂറുകണക്കിന് പേരാണ് സമീപ വർഷങ്ങളിൽ കൊല്ലപ്പെട്ടത്. സെപ്തംബർ 13നുണ്ടായ കലാപത്തിൽ 13 തടവുകാരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |