
ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും ഒരുമിക്കുന്ന ഇമോഷണൽ എവർഗ്രീൻ ക്ളാസിക് സമ്മർ ഇൻ ബത്‌ലഹേം ഡിസംബർ 12ന് റീ റിലീസ് ചെയ്യും . 27 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്യുന്ന ചിത്രം രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിൽ ആണ് സംവിധാനം ചെയ്തത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവരോടൊപ്പം മോഹൻലാൽ അതിഥിവേഷത്തിലും എത്തി . കൊക്കേഴ്സ് ഫിലിംസിനൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവയുമായി സഹകരിച്ച് ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ഫോർ കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്. ഊട്ടിയുടെ മനോഹാരിത ഒപ്പിയെടുത്തു സഞ്ജീവ് ശങ്കറിന്റെ ക്യാമറ. എഡിറ്റിംഗ് എൽ. ഭൂമിനാഥൻ . വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ഗായകർ. പി.ആർ.ഒ: പി.ശിവപ്രസാദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |