
പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ നവംബർ 21ന് റിലീസ് ചെയ്യും. പ്രിയംവദ കൃഷ്ണൻ ആണ് നായിക. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജി. ആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ നോവൽ ആസ്പദമാക്കിയാണ് ചിത്രം .ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ, എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി.അനൂപ് എന്നിവർ ചേർന്നാണ് നിർമ്മാണം.തിരക്കഥ ജി .ആർ. ഇന്ദുഗോപൻ, രാജേഷ് പിന്നാടൻ.
എക്കോ
സന്ദീപ് പ്രദീപ് നായകനായി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന എക്കോ നവംബർ 21ന് റിലീസ് ചെയ്യും. സൗരബ് സച്ചിദേവ്,നരേൻ,വിനീത്, അശോകൻ,ബിനു പപ്പു,രഞ്ജിത്ത് ശേഖർ,സഹീർ മുഹമ്മദ്,ബിയാന മോമിൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന, ഛായാഗ്രഹണം ബാഹുൽ രമേശ്. സൂപ്പർ ഹിറ്റായ കിഷ്കിന്ധാകാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശും വീണ്ടും ഒരുമിക്കുന്നു. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |