തിരുവനന്തപുരം: നെഹ്റു കുടുംബത്തെ വിമർശിക്കുന്ന പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്ന് ശശി തരൂർ എം.പി. തന്റെ ലേഖനത്തിൽ ഒരു പാർട്ടിയെ കുറിച്ച് മാത്രമല്ല എല്ലാ പാർട്ടികളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരന്റെ മകൻ രാഷ്ട്രീയക്കാരനാകുന്നു. നടന്റെ മകൻ നടനാവുന്നു. അങ്ങനെ ചെയ്താൽ മതിയോ. നമ്മുടെ ജനാധിപത്യത്തിന് അത് നല്ലതാണോ എന്നാണ് ചോദിച്ചത്. 2017ൽ രാഹുൽഗാന്ധിയും ഇതേകാര്യം പറഞ്ഞിട്ടുണ്ട്. ഞാൻ നെഹ്റു കുടുംബത്തിന് എതിരല്ല. ബീഹാറിൽ തന്നെ പ്രചാരണത്തിന് ക്ഷണിച്ചിരുന്നില്ല. പാർട്ടിയുടെ കനത്ത തോൽവി ആരും പ്രതീക്ഷിച്ചില്ല. ഇതിൽ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |