
ന്യൂഡൽഹി: സിറ്റിംഗ് സീറ്റുകൾ നിലനിർത്താനാകാതെ ഇടത് പാർട്ടികൾക്ക് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിരാശ. മഹാസഖ്യത്തിന് കീഴിൽ മത്സരിച്ച സി.പി.ഐ-എം.എല്ലിന് രണ്ടു സീറ്റും സി.പി.എമ്മിന് ഒരു സീറ്റിലും മാത്രമാണ് ജയിക്കാനായത്. സി.പി.ഐയുടെ രണ്ടു സീറ്റും നഷ്‌ടമായി.
വിഭൂതിപൂരിൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എയായ അജയ് കുമാർ 10281 വോട്ടുകൾക്ക് ജെ.ഡി.യുവിന്റെ രവീണ ഖുശ്‌വാഹയെ തോൽപ്പിച്ചു. സി.പി.ഐ. എം.എൽ സ്ഥാനാർത്ഥികളായ സന്ദീപ് സൗരവും(പാലിഗഞ്ച്) അരുൺ സിംഗുമാണ്(കാരാക്കാട്ട്) ജയിച്ചത്. മാഞ്ചിയിൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എ ഡോ. സത്യേന്ദ്ര യാദവ് ജെ.ഡി.യുവിന്റെ രൺധീർ കുമാർ സിംഗിനോട് 6845 വോട്ടുകൾക്ക് പരാജയപ്പെട്ടു. സി.പി.ഐ സിറ്റിംഗ് സീറ്റുകളായ തെഗ്രയും ബക്രിയും കൈവിട്ടു. 2020ൽ 12 സീറ്റുകൾ നേടിയ സി.പി.ഐ-എം.എല്ലിന് ഇക്കുറി പ്രകടനം ആവർത്തിക്കാനായില്ല. പാർട്ടി 20 സീറ്റുകളിലും സി.പി.ഐ 9സീറ്റിലും സി.പി.എം നാലിടത്തും മത്സരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |