
തിരുവനന്തപുരം; ശാസ്ത്രചിന്തകനും പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകാംഗവുമായിരുന്ന പ്രൊഫ. വി കെ ദാമോദരൻ (85) അന്തരിച്ചു. സ്വാതന്ത്ര്യസമര സേനാനിയും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായ കോഴിക്കോട് വടകരയിലെ വി പി കുട്ടി മാസ്റ്റരുടെയും എം പി മാതുവിന്റെയും മകനാണ്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് ഡയറക്ടർ, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ആൻഡ് എക്സ് ഓഫീഷ്യോ ഗവ. സെക്രട്ടറി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി കൺട്രോളർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ, അനർട്ട് എക്സി. കമ്മിറ്റി അംഗം യുനിഡോ ഇന്റർനാഷണൽ എനർജി കൺസൾട്ടന്റ്, ചൈനയിലെ ഹാങ്ചോയിലെ IN -SHP മാനേജിംഗ് ഡയറക്ടർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ശാസ്ത്രകേരളം/ശാസ്ത്രഗതി എഡിറ്റർ, തൃശൂർ വലപ്പാട് പോളിടെക്നിക്ക് ഇലക്ട്രിക്കൽ വിഭാഗം ഇൻസ്ട്രക്ടർ, കോഴിക്കോട് ആർഇസിയിൽ ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസർ, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ റീജിയണൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പി സി രഞ്ജിനിയാണ് (നടക്കാവ്, കോഴിക്കോട്) ഭാര്യ. മക്കൾ: ഷിഞ്ചു (മാനേജിംഗ് പാർട്ണർ / ന്യൂ സ്കെയ്പ് കൺസൾട്ടിംഗ്, പിറ്റ്സ്ബർഗ്, യു.എസ്). ഡോ. അഞ്ജു.ഡി (പീഡിയാട്രിക് വിഭാഗം, പിആർഎസ് ആശുപത്രി, തിരുവനന്തപുരം). മരുമക്കൾ: ദിയ (പിഎൻസി ബാങ്ക്, പിറ്റ്സ്ബർഗ്, യു.എസ്). ഡോ. ദീപക് ഉണ്ണിത്താൻ (ഓർത്തോപീഡിക് വിഭാഗം, നെയ്യാർ മെഡിസിറ്റി ആൻഡ് ഗോവിന്ദൻസ് ആശുപത്രി, തിരുവനന്തപുരം). പേരക്കുട്ടികൾ: ശ്വേത, ശ്രേയ, അക്ഷജ്, അമോഘ്.
വി കെ വിജയൻ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ, മുൻ അസി. പ്രൈവറ്റ് സെക്രട്ടറി - ധനകാര്യ മന്ത്രി), വി കെ രാധ ടീച്ചർ, വി കെ സരോജിനി ടീച്ചർ, വി കെ ചന്ദ്രി, പരേതരായ വി കെ ബാലൻ മാസ്റ്റർ (ഗ്രന്ഥശാലാസംഘം) , വി കെ ജാനകി ടീച്ചർ എന്നിവരാണ് സഹോദരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |