
കൊച്ചി: ഐ.സി.എൽ ഫിൻകോർപ്പിന്റെ ഏറ്റവും പുതിയ സെക്യുവേർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻ.സി.ഡി) വിൽപ്പന നവംബർ 17ന് ആരംഭിക്കും. 12.62% വരെ യഥാർത്ഥ ആദായം വാഗ്ദാനം ചെയ്യുന്ന ഈ എൻ.സി.ഡികൾ ഫ്ലെക്‌സിബിൾ കാലാവധികൾ തേടുന്നവർക്ക് ആകർഷകവും സുരക്ഷിതവുമായ നിക്ഷേപാവസരമാണ്. നവംബർ 28ന് വിൽപ്പന അവസാനിക്കും. ഇഷ്യുവിന് ക്രിസിലിന്റെ BBB- /STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 70 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യൂമുലേറ്റിവ് പലിശ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്ക് 10.50% മുതൽ 12.62% വരെയാണ്. കുറഞ്ഞ അപേക്ഷാ തുക ₹10,000 രൂപയാണ്. 34 വർഷത്തെ പാരമ്പര്യമുള്ള ഐ.സി.എൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അഡ്വ. കെ.ജി. അനിൽകുമാറിന്റെയും പൂർണ സമയ ഡയറക്ടറും സി.ഇ.ഒയുമായ ഉമാദേവി അനിൽകുമാറിന്റെയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലാണ് സ്ഥാപനം കുതിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |