
തിരുവനന്തപുരം:കേരള സർവകലാശാലാ സെനറ്റ് യോഗത്തിനിടെയുണ്ടായ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും വൈസ്ചാൻസലർക്കെതിരെയുണ്ടായ അതിക്രമത്തെക്കുറിച്ചും അന്വേഷണം വേണമെന്ന് സെനറ്റിലെ ബി.ജെ.പി അംഗങ്ങൾ ഗവർണറെ കണ്ട് ആവശ്യപ്പെട്ടു.സെനറ്റ് ഹാളിൽ മുൻ വൈസ് ചാൻസലറായിരുന്ന ഡോ.വി.പി മഹാദേവൻപിള്ളയുടെ വിയോഗത്തിൽ അനുശോചനയോഗം നടക്കുന്നതിനിടെ ഒരു സംഘം തള്ളിക്കയറുകയും അരമണിക്കൂറോളം വൈസ് ചാൻസലറെ കാറിനുള്ളിൽ തടഞ്ഞുവച്ച് അസഭ്യം പറയുകയുമുണ്ടായി.സിൻഡിക്കേറ്റംഗങ്ങൾക്കു നേരേയും വധഭീഷണിയുണ്ടായി.ഇതെല്ലാം പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ആവശ്യം.സിൻഡിക്കേറ്റംഗങ്ങളായ ഡോ.വിനോദ് കുമാർ ടി ജി നായർ,പി.എസ് ഗോപകുമാർ,സെനറ്റംഗങ്ങളായ ഡോ.മിനി വേണുഗോപാൽ,സജി കമല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |