SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അമൃത് ഫാർമസി

Increase Font Size Decrease Font Size Print Page
a

ന്യൂഡൽഹി: കുറഞ്ഞ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ അമൃത് (അഫോഡബിൾ മെഡിസിൻസ് ആൻഡ് റിലയബ്ൾ ഇംപ്ലാന്റ്‌സ് ഫോർ ട്രീറ്റ്‌മെന്റ്) ഫാർമസി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ തുടങ്ങും. രാജ്യത്ത് 10 പുതിയ അമൃത് ഫാർമസികൾ ഉടൻ തുടങ്ങുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ അറിയിച്ചു. 2015ൽ ഉദ്ഘാടനം ചെയ്യപ്പെട്ട അമൃത് പദ്ധതിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് എല്ലാ സർക്കാർ,സ്വകാര്യ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും അമൃത് ഫാർമസികൾ തുടങ്ങാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തിന് പുറമെ പി.ജി.ഐ ന്യൂറോസയൻസ് സെന്റർ ചണ്ഡീഗർ,ജി.എം.സി.എച്ച് യൂണിറ്റ് -2 ജമ്മു,സ്‌റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ജമ്മു,എയിംസ് ദേവ്ഗഡ്,ഡെന്റൽ ഹോസ്പിറ്റൽ ശ്രീനഗർ,മുംബയ് പോർട്ട് ട്രസ്റ്റ്,ഐ.ഐ.ടി ജോധ്പൂർ,എയിംസ് ഗൊരഖ്പൂർ,എയിംസ് കല്യാണി യൂണിറ്റ്-3 എന്നിവിടങ്ങളിലാണ് പുതിയ അമൃത് ഫാർമസി ഔട്ട്‌ലെറ്റുകൾ തുടങ്ങുന്നത്.

TAGS: HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY