
തിരുവനന്തപുരം:ജോലിസമ്മർദ്ദം മൂലം ബി.എൽ.ഒ.മരിക്കാനിടയായതിൽ പ്രതിഷേധിച്ച് പ്രതീകാത്മക തൂങ്ങിമരണം ആവിഷ്‌ക്കരിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ചീഫ് ഇലക്ടറൽ ഓഫീസിലേക്ക് മാർച്ച് നടത്തി.
അഞ്ചു ബി.എൽ.ഒമാർ കൊലക്കയറിൽ കിടക്കുന്നതായി ചിത്രീകരിച്ചായിരുന്നു സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സമരം.മാർച്ച് കൺവീനർ എം.എസ് ഇർഷാദ് ഉദ്ഘാടനം ചെയ്തു.കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽസെക്രട്ടറി കെ.പി.പുരഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ് .പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ബി.നൗഷാദ്,കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ഡി.ശ്രീനിവാസ്, കെ.എം.അനിൽകുമാർ, എ.സുധീർ,തിബീൻ നീലാീബരൻ,ജി.ആർ.ഗോവിന്ദ്,പി.എൻ.മനോജ് കുമാർ,സി.സി.റൈസ്റ്റ. പ്രകാശ്, എൻ സുരേഷ് കുമാർ,സജീവ് പരിശവിള,എൻ.റീജ,വി.ഉമൈബ,ജി.എസ്.കീർത്തിനാഥ്, ഗിരീഷ് കുമാർ,ഷിബു ഇബ്രാഹിം,പ്രതിഭഅനിൽ,വി.എസ്.ഷീബ എന്നിവർ സംസാരിച്ചു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |