
ന്യൂഡല്‍ഹി: ചൈനയിലേയും ജപ്പാനിലേയും അതിവേഗ റെയില്‍വേ ശൃംഖല ലോകപ്രശസ്തമാണ്. മുംബയ് - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയും ഈ പട്ടികയില്‍ ഇടംപിടിക്കും. ഇതിനായി പ്രത്യേക ട്രാക്ക് തന്നെ നിര്‍മാണം പുരോഗമിക്കുകയാണ്. സാധാരണ
ട്രെയിനുകള്‍ ഓടുന്ന ട്രാക്കില്‍ ആണ് ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് ഓടുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ റെയില്‍വേയുടെ മുഖമുദ്രയായ വന്ദേഭാരതിനെ പുകഴ്ത്തി ഒരു വിദേശി യുവാവ് പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
വന്ദേഭാരത് ട്രെയിനിലുള്ള തന്റെ യാത്രയുടെ അനുഭവമാണ് ജര്‍മന്‍കാരനായ അലക്‌സാണ്ടര്‍ വെല്‍ഡര്‍ പങ്കുവച്ചിരിക്കുന്നത്. 'ഇന്ത്യയിലെ ഏറ്റവും ആധുനികമായ ട്രെയിനില്‍ ഒരു യാത്ര' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വന്ദേഭാരത് ട്രെയിനിലെ ഉയര്‍ന്ന ശ്രേണിയിലുള്ള എക്‌സിക്യൂട്ടീവ് ചെയര്‍ കാറിലാണ് അലക്‌സാണ്ടറും കൂട്ടരും യാത്ര ചെയ്തത്. അഞ്ച മണിക്കൂര്‍ നീണ്ടതായിരുന്നു യാത്ര.
ഭക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക് 2100 രൂപ മാത്രമാണ് ചെലവായതെന്നും അദ്ദേഹം പറയുന്നു. 'ഇന്ന് ഞങ്ങള്‍ ഇന്ത്യയിലെ ഏറ്റവും ആധുനിക ട്രെയിനായി കണക്കാക്കപ്പെടുന്ന വന്ദേഭാരതിന്റെ എക്സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുകയാണ്. ഈ ട്രെയിനിലെ അനുഭവം എങ്ങനെയാണെന്ന് ഞാന്‍ നിങ്ങളെ കാണിച്ചുതരാം' എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.
360 ഡിഗ്രിയില്‍ തിരിക്കാനുള്ള സൗകര്യമുള്ള സീറ്റിന്റെ കാര്യവും കാഴ്ചകള്‍ വിശാലമായി കാണാന്‍ സാധിക്കുന്ന വീതികൂടിയ വിന്‍ഡോ ഗ്ലാസുകളേക്കുറിച്ചും അലക്‌സാണ്ടര്‍ തന്റെ വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ താന്‍ ജപ്പാനിലെയോ ചൈനയിലേയോ ഏതോ ഒരു ട്രെയിനിലാണെന്ന് തോന്നുകയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |