
തിരുവനന്തപുരം: കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പൊലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 1232 നിയമലംഘനങ്ങൾ കണ്ടെത്തി. 2,57,760 രൂപ പിഴ ചുമത്തി. 32,116 വാഹനങ്ങൾ പരിശോധിച്ചതിൽ 182 കേസുകൾ കോടതിയിലേക്ക് വിട്ടു. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് നടപടി. ഇക്കൊല്ലം ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 851 കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായി. ഇതിൽ 218 എണ്ണവും സീബ്രാ ക്രോസിംഗിൽ ഇടിച്ചിട്ടതായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |