
തിരുവനന്തപുരം: വർക്കലയ്ക്കടുത്ത് ട്രെയിനിലുണ്ടായ ആക്രമണത്തിൽ ഇരയായ ശ്രീക്കുട്ടിക്ക് മതിയായ നഷ്ടപരിഹാരവും ജോലിയും ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. യാത്രക്കാർക്ക് പ്രത്യേകിച്ച് വനിതാ യാത്രക്കാർക്കുള്ള സുരക്ഷാ പ്രോട്ടോക്കോൾ ശക്തിപ്പെടുത്തൽ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഇന്ത്യൻ റെയിൽവേയിൽ പരമമായ പ്രാധാന്യം നൽകണം. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകൾക്ക് ശക്തമായ പിന്തുണ നൽകേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തമാണ്. ഈ വിഷയത്തിൽ റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അടിയന്തരവും അനുകൂലവുമായ നടപടി പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |