
നിവിൻ പോളി നായകനായി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന സർവ്വം മായ ഡിസംബർ 25ന് റിലീസ് ചെയ്യും. മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം വൃഷഭയും അന്ന് റിലീസ് ചെയ്യും. ഫാന്റ്സി ഹൊറർ മൂഡിൽ ഒരുങ്ങുന്ന ചിത്രം ആണ് സർവ്വം മായ. ഒരിടവേളയ്ക്കുശേഷം നിവിൻ പോളി - അജു വർഗീസ് കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, രഘുനാഥ് പലേരി, മധുവാര്യർ, അൽത്താഫ് സലിം തുടങ്ങിയവയാണ് മറ്റു താരങ്ങൾ.
ഫയർ ഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം ശരൺ വേലായുധൻ,എഡിറ്റർ അഖിൽ സത്യൻ, സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ വിനോദ് ശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ബിജു തോമസ്, കലാസംവിധാനം അജി കുറ്റിയാണി, കോസ്റ്റ്യൂ സമീറ സനീഷ്, മേക്കപ്പ് സജീവ് സജി. വിതരണം സെൻട്രൽ പിക്ചേഴ്സ് റിലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |