
വി. കെ. കൃഷ്ണമേനോന്റെ സിനിമയുമായി ശരത്
പനാജി: ചലച്ചിത്ര വിപണനത്തിന് പ്രാധാന്യം നൽകുന്ന വേവ്സ് ബസാറിൽ വി. കെ. കൃഷ്ണമേനോന്റെ ബ്രിട്ടനിലെ ജീവിതം പ്രമേയമാക്കുന്ന ഫ്രീഡം ഫ്രണ്ട്സിന്റെ കഥയുമായി മലയാളി സംവിധായകൻ ആർ. ശരത്. അടുത്ത മാർച്ചിൽ ബ്രിട്ടനിൽ ചിത്രീകരണം ആരംഭിക്കും. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപത്തെ മേനോന്റെ ജീവിതം ആണ് സിനിമ യാക്കുന്നത്. ടെന്നസി ബ്രൗൺ എന്ന ഇംഗ്ലീഷ് നടൻ ആണ് മേനോനെ അവതരിപ്പിക്കുന്നത് . ഇന്ദിരഗാന്ധിയും ഫിറോസ് ഗാന്ധിയും ആകും ഇന്ത്യയിൽ നിന്നുള്ള കഥപാത്രങ്ങൾ. മേനോന്റെ രൂപത്തോട് സാദർശ്യം ഉള്ള ആളാണ് ടെന്നെസി ബ്രൗൺ എന്ന് ശരത് പറഞ്ഞു. ഇന്നലെ ആരംഭിച്ച വേവ്സ് ബസാറിന്റെ ഉദ്ഘാട ചടങ്ങിൽ മുഖ്യ അതിഥിയായ കൊറിയൻ നാഷണൽ അസംബ്ളി അംഗം ജെയ് വോൺ കിം വന്ദേമാതരം ആലപിച്ചത് കൗതുകമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |