
കൊച്ചി: നിക്ഷേപ സ്‌കീമുകളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ലഘൂകരിക്കാനും നിക്ഷേപം കൂടുതൽ ലളിതമാക്കാനും ലക്ഷ്യമിട്ട് ആക്‌സിസ് മ്യൂച്വൽ ഫണ്ട് മൈക്രോ ഇൻവെസ്റ്റ്‌മെന്റ് ഫീച്ചർ അവതരിപ്പിച്ചു. നിക്ഷേപത്തെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള അറിവില്ലായ്മ പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
100 രൂപ മുതൽ ആരംഭിക്കുന്ന സ്‌കീമാണ് ഇതിന്റെ പ്രത്യേകത. പുതിയ നിക്ഷേപകർക്ക് 1000 രൂപ മാത്രം ഉപയോഗിച്ച് 10 സ്‌കീമുകളിൽ നിക്ഷേപിക്കാനും അതിന്റെ പ്രകടനം നിരീക്ഷിക്കാനും വലിയ നഷ്ട ഭയമില്ലാതെ മാർക്കറ്റിന്റെ പ്രവർത്തനം മനസ്സിലാക്കാനും സാധിക്കും. റിസ്‌ക്, പ്രതീക്ഷിക്കാവുന്ന നേട്ടം, വൈവിധ്യം എന്നീ ആശയങ്ങൾ പ്രായോഗികമായി മനസ്സിലാക്കാനും സാമ്പത്തിക അറിവ് നേടാനും ഇതിലൂടെ സാധിക്കും.
ചെറുതിൽ നിന്ന് തുടങ്ങി വലിയ നിക്ഷേപങ്ങളിലേക്കാണ് മൈക്രോ ഇൻവെസ്റ്റ്‌മെന്റ് സ്‌കീം വഴിതെളിക്കുന്നത്. ആക്‌സിസ് മ്യൂച്വൽ ഫണ്ട് വെബ്‌സൈറ്റിലൂടെ നിക്ഷേപകർക്ക് സ്‌കീമുകൾ പരിശോധിക്കാനും പോർട്ട്‌ഫോളിയോ വൈവിദ്ധ്യമാക്കാനും നിക്ഷേപത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിക്കാനും സാധിക്കും. പ്രതിമാസ എസ്.ഐ.പി നിക്ഷേപങ്ങൾക്കായിരിക്കും ഈ ഫീച്ചറുകൾ ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |