
തിരുവനന്തപുരം: ബീഹാർ മുഖ്യമന്ത്രിയായി പത്താമതും അധികാരമേറ്റ നിതീഷ് കുമാറിനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിനന്ദിച്ചു. പൊതുസേവനരംഗത്ത് നിതീഷ് കുമാറിന്റെ സംഭാവനകളും വികസനത്തോടുള്ള പ്രതിബദ്ധതയും സമർപ്പണവും ബീഹാറിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുമെന്നും ഗവർണർ പറഞ്ഞു. ജനങ്ങളെ ഉൾക്കൊണ്ടും സാമൂഹ്യഐക്യം നിലനിറുത്തിയും ഫലപ്രദമായ ഭരണ നിർവഹണത്തിലൂടെ ബീഹാറിനെ നയിക്കാനാവട്ടെയെന്നും ആശംസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |