
കൊച്ചി: ആറു വർഷമായി പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെന്ന പേരിൽ ജെ.എസ്.എസ് അടക്കം നാല് രാഷ്ട്രീയ പാർട്ടികളെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്ട്രേഷൻ ലിസ്റ്റിൽ നിന്ന് നീക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് മത്സരിക്കാമെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. ഈ പാർട്ടികളുടെ ചിഹ്നം മറ്റാർക്കെങ്കിലും അനുവദിച്ചിട്ടില്ലെങ്കിൽ അതിൽ മത്സരിക്കാം.
ജെ.എസ്.എസ് (അഡ്വ. എ.എൻ. രാജൻ ബാബു), ജെ.എസ്എസ് (ഡോ. ബീനാകുമാരി), കേരള കോൺഗ്രസ് (സ്കറിയ തോമസ് ), എസ്.ആർ.പി എന്നീ പാർട്ടികൾക്കാണ് അനുമതി.
2019 മുതൽ തുടർച്ചയായി പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ലെന്ന പേരിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചത്. എന്നാൽ, കമ്മിഷൻ അധികാര പരിധി മറികടന്നെന്നും ഹർജിക്കാരെ കേൾക്കാതെയാണ് തിരുമാനമെന്നുമുള്ള വാദം കണക്കിലെടുത്താണ് സ്റ്റേ അനുവദിച്ചത്. വിഷയം ജനുവരി അഞ്ചിന് വീണ്ടും പരിഗണിക്കും. ജെ.എസ്.എസ് ജനറൽ സെക്രട്ടറി രാജൻ ബാബുവിന് വേണ്ടി അഡ്വ. ജാജു ബാബു ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |