
വാഷിംഗ്ടൺ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം താൻ ഇടപെട്ടാണ് പരിഹരിച്ചതെന്ന അവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും 350 ശതമാനം വീതം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കി.പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഫോണിൽ വിളിച്ചെന്നും യുദ്ധത്തിനില്ലെന്ന് അറിയിച്ചെന്നുമാണ് ട്രംപിന്റെ വാദം. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ വിളിച്ച് നന്ദി അറിയിച്ചെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യു.എസ്-സൗദി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഫോറത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |