SignIn
Kerala Kaumudi Online
Saturday, 22 November 2025 11.10 AM IST

ഒരു വാഹനം വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാണ് നല്ല സമയം, പണവും ഭൂമിയും ലഭിക്കും

Increase Font Size Decrease Font Size Print Page
new-car

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 നവംബർ 22 വൃശ്ചികം 6 ശനിയാഴ്ച.

(മദ്ധ്യാഹ്ന ശേഷം 4 മണി 46 മിനിറ്റ് 28 സെക്കൻഡ് വരെ തൃക്കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം)


അശ്വതി: അശുഭകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും. സഹോദരന്മാരുമായി സ്വത്ത് തർക്കം, അപകട സാദ്ധ്യത, ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും.

ഭരണി: രാഷ്ട്രീയ രംഗത്ത് പൊതുജന രോഷത്തെ നേരിടേണ്ടി വരും, സ്ത്രീകൾ മൂലം മാനഹാനിക്ക് ഇടയാകും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.

കാർത്തിക: കുടുംബത്തിൽ സമാധാനം നഷ്ടപ്പെടും, വീടുവിട്ട് നിൽക്കേണ്ടതായ അവസരങ്ങൾ വന്നുചേരും. പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, രഹസ്യ ജീവിതം.

രോഹിണി: തൊഴിൽരംഗത്ത് പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം, സഹോദരരുമായി കലഹം, ആദായത്തിൽ കുറവ് അനുഭവത്തിൽ വരും.

മകയിരം: സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങൾ, വിലപ്പെട്ട രേഖകൾ നഷ്ട്ടപ്പെടാം, ലഹരികളോട് താൽപര്യം വർദ്ധിക്കും.

തിരുവാതിര: സാമ്പത്തികമായി നേട്ടം, വിദേശവാസം ഗുണം ചെയ്യും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.

പുണർതം: സഹോദര ഗുണം, യാത്രയിൽ നേട്ടം, ആഗ്രഹ സാഫല്ല്യം നേടും, സംതൃപ്തിയുണ്ടാകും.

പൂയം: ശമ്പള വർദ്ധനയുണ്ടാകും, സർക്കാർ അംഗീകാരവും ലഭിക്കും, സുഹൃദ് ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും.

ആയില്യം: പരീക്ഷണങ്ങളിൽ വിജയിച്ച് ജീവിത വിജയം നേടാൻ സാധിക്കും, കുടുംബ സമേതമുള്ള തീർത്ഥ യാത്രകൾ,ഉല്ലാസ യാത്രകൾ.

മകം: ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകൾ കൈവരും, വിദേശയാത്രാ പരിശ്രമങ്ങൾ സഫലീകൃതമാകും, എല്ലാരംഗത്തും അഭിവൃദ്ധി.

പൂരം: മനസിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സഫലീകൃതമാകും, സഹോദര സഹായം, സമൂഹത്തിലെ പ്രശസ്‌തരുമായി ഇടപെടാൻ അവസരം ലഭിക്കും.

ഉത്രം: ബിസിനസിൽ ധനനഷ്ടം ഉണ്ടാകാതെ സൂക്ഷിക്കണം. പ്രധാനപ്പെട്ട മംഗള കർമ്മങ്ങളിൽ പ്രമുഖ സ്ഥാനം ലഭിക്കാൻ യോഗം.

അത്തം: അവിവാഹിതർക്ക് വിവാഹ ആലോചന പുരോഗമിക്കും, തൊഴിൽ മേഖലയിൽ സാമ്പത്തിക ചെലവ്. ബന്ധുദോഷം, ദാമ്പത്യസുഖക്കുറവ്.

ചിത്തിര: ലഹരി ഉപയോഗം ഒഴിവാക്കുക, വ്യവഹാര പരാജയം, കലഹം, പ്രാർഥനക്ക് ഫലം കിട്ടും, ഉപകാര സ്മരണ കാണിക്കും.

ചോതി: തൊഴിൽ മേഖല ഉഷാറാകും, സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും, മനഃപ്രയാസങ്ങൾ വർദ്ധിക്കും, കുടുംബത്തിലെ സ്ത്രീകൾ കാരണം അധിക ചെലവ്.

വിശാഖം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം. ആരോഗ്യസ്ഥിതി അപ്രതീക്ഷിതമായി വഷളാകും. തൊഴിൽ സംബന്ധമായ കേസുകളിൽ അനുകൂല തീരുമാനമുണ്ടാകും.

അനിഴം: അനുകൂലമായ രീതിയിൽ ജോലിമാറ്റം, ബന്ധു ജനങ്ങളിൽ നിന്ന് സഹായം ലഭിക്കും, വാഹന സംബന്ധമായ അപകട ദുരിതങ്ങൾ.

കേട്ട: യാത്രയിൽ നേട്ടം, പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം. മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ.

മൂലം: ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും,ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും, വിദേശവാസം ഗുണം ചെയ്യും.

പൂരാടം: കുടുംബസമാധാനം തിരികെ കിട്ടും, തൊഴിൽ മേഖലയിൽ പ്രശ്‌നങ്ങൾ കുറയും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ.

ഉത്രാടം: വിനോദസഞ്ചാരം, ഇഷ്ട ഭക്ഷണ ലഭ്യത. അന്യരെ സഹായിക്കാൻ ഉള്ള മനസ്സുണ്ടാകും. യാത്ര വേണ്ടി വരും.

തിരുവോണം: പണമിടപാട് രംഗത്ത് മേന്മ, ഗുണാനുഭവങ്ങൾ, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.

അവിട്ടം: തർക്കങ്ങൾ പരിഹരിക്കും, സന്താന ഗുണം, ദേവാലയദർശന യോഗം. എല്ലാകാര്യത്തിലും അഭിവൃദ്ധിയും മുന്നേറ്റവും പ്രകടമാകും.

ചതയം: പുത്രസൗഖ്യം, അധികാര പ്രാപ്തി, ഭാഗ്യ വർദ്ധന, കുടുംബസുഖം, കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.

പൂരുരുട്ടാതി: കുടുംബപരമായി ഗുണം, ഭൂമി,വാഹനം ക്രയവിക്രയം നടക്കും, ശുഭാപ്തിവിശ്വാസം മനസുഖം എന്നിവ ലഭിക്കും.

ഉത്തൃട്ടാതി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പരിശ്രമത്തിൽ വിജയിക്കും, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.

രേവതി: പൂർവിക ധനം അനുഭവത്തിൽ വരും, ജോലി ലഭ്യത, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹനാകും, സന്താനസുഖം, മാതൃഗുണം.

TAGS: MONEY, LAND, VEHICLE, BETTER TIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.