
കീവ്: യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ 28 നിർദ്ദേശങ്ങൾ അടങ്ങിയ കരട് സമാധാന പദ്ധതി ആവിഷ്കരിച്ച് യു.എസ്. റഷ്യ പിടിച്ചെടുത്ത ലുഹാൻസ്ക്, ഡൊണെസ്ക് പ്രദേശങ്ങളിൽ നിന്ന് യുക്രെയിൻ സൈന്യം പിന്മാറുന്നത് അടക്കമുള്ള നിർദ്ദേശങ്ങളാണ് പദ്ധതിയിൽ. യുക്രെയിൻ നാറ്റോയിൽ ചേരാൻ പാടില്ലെന്നും സൈന്യത്തിന്റെ എണ്ണം കുറയ്ക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. യുദ്ധം അവസാനിച്ചാൽ റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങളും നീങ്ങും. അതേ സമയം, യുക്രെയിന്റെയോ യൂറോപ്യൻ സഖ്യ കക്ഷികളുടെയോ പങ്കാളിത്തമില്ലാതെ തയ്യാറാക്കിയ പദ്ധതി റഷ്യയ്ക്ക് അനുകൂലമാണെന്ന് വിമർശനം ഉയരുന്നുണ്ട്. യു.എസുമായി ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും എന്നാൽ തന്റെ രാജ്യത്തെ വഞ്ചിക്കില്ലെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിച്ചു. പദ്ധതി സംബന്ധിച്ച് യു.എസിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് റഷ്യയുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |