
കൊച്ചി: ജർമ്മൻ ഭാഷ പഠിക്കുന്നവർക്ക് തിരുവനന്തപുരത്ത് അവസരമൊരുക്കി വെസ്‌റ്റേൺ യൂറോപ്യൻ ലാംഗേജ് ഇൻസ്റ്റിറ്റ്യൂട്ട് (ഡബ്‌ള്യു.ഇ.എൽ.ഐ) പുതിയ ശാഖ തുറക്കുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് പുതിയ ശാഖ, കൊച്ചിയിൽ മികച്ച വിജയം നേടിയതിനു ശേഷമാണ് ഡബ്‌ള്യു.ഇ.എൽ.ഐ തലസ്ഥാനത്ത് എത്തുന്നത്. പ്രവർത്തന ദിവസങ്ങളിൽ കാമ്പസ് സന്ദർശിക്കാനും പരിചയസമ്പന്നരായ പരിശീലകരുമായി കൂടിക്കാഴ്ച നടത്താനും വ്യക്തിഗത മാർഗനിർദ്ദേശങ്ങൾ നേടാനും അവസരം ലഭിക്കും. ഇന്ന് രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ശതമാനം ഫീസ് ഇളവ് ലഭ്യമാണ്. ഡിസംബർ ഒന്ന് മുതൽ ആരംഭിക്കുന്ന ജർമ്മൻ എ.ഐ ക്ലാസുകൾക്ക് വ്യക്തിഗത പരിഗണന, രാജ്യാന്തര നിലവാരമുള്ള പാഠ്യപദ്ധതി എന്നീ സവിശേഷതകളുണ്ട്. ഉയർന്ന തലങ്ങളിലേക്കുള്ള ക്രമബദ്ധമായ കോഴ്‌സുകളും മികച്ച ട്രെയിനർമാരും അന്താരാഷ്ട്ര അംഗീകൃത പരീക്ഷാ കേന്ദ്രവും അധിക സൗകര്യങ്ങളാണ്. വിദേശപഠനവും കരിയറും ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് മാർഗദർശിയായി സ്ഥാപനം പ്രവർത്തിക്കും. വിശദ വിവരങ്ങൾക്ക് 96455 45293
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |