
തിരുവനന്തപുരം:ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കുമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അനധികൃത ഇൻസ്റ്റലേഷനുകളും ബാനറുകളും കൊടികളും തോരണങ്ങളും ഉടൻ നീക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എല്ലാ തദ്ദേശസ്ഥാപനസെക്രട്ടറിമാർക്കും നിർദ്ദേശം നൽകാൻ ജില്ലാ ഇലക്ഷൻ അധികൃതരോട് കമ്മിഷൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മാതൃകാ പെരുമാറ്റചട്ടത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിലും കമ്മിഷൻ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പുതുക്കിയ നിർദ്ദേശ പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ അനധികൃത പ്രചാരണ സാമഗ്രികൾ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബാനറുകൾ, ബോർഡുകൾ, കൊടികൾ,തോരണങ്ങൾ തുടങ്ങിയവ വേഗത്തിൽ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉറപ്പാക്കണം.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായശേഷം ഡി.ഇ.ഒ മാർ ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |