
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം രേഖപ്പെടുത്തിയതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് കണക്കുതെറ്റി. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ നിയോജകമണ്ഡലങ്ങൾ എന്ന കോളത്തിലാണ് പിശക് കടന്നുകൂടിയത്.
,യഥാർത്ഥത്തിൽ ത്രിതല പഞ്ചായത്തുകളിലും നഗരസഭ, കോർപ്പറേഷനുകളിലുമായി ആകെ 23,612 വാർഡുകളാണുള്ളത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലെ പട്ടകയിൽ 23,611 വാർഡുകളേയുള്ളൂ. മുനിസിപ്പൽ വാർഡുകളുടെ എണ്ണത്തിലാണ് പിശക്. മുനിസിപ്പാലിറ്റികളിൽ 3241 വാർഡുകളാണ്. എന്നാൽ കമ്മീഷന്റെ കണക്കിൽ 3240 . കണ്ണൂർ ജില്ലയിലെ മുനിസിപ്പാലിറ്റി ഡിവിഷനുകളുടെ എണ്ണം രേഖപ്പെടുത്തിയതിലാണ് പിശക്. കണ്ണൂരിലെ 334 ഡിവിഷനുകൾക്ക് പകരം 333 എന്നാണ് നൽകിയിരിക്കുന്നത്. ഇതാണ് മൊത്തം വാർഡുകളുടെ എണ്ണത്തിലും പിശക് കടന്നുകൂടിയത്.
ആകെ വാർഡുകൾ
941 ഗ്രാമപഞ്ചായത്ത്.........17337
152 ബ്ലോക്ക് പഞ്ചായത്ത്.... 2267
14 ജില്ലാ പഞ്ചായത്ത്..............346
87 മുനിസിപ്പാലിറ്റി................. 3241
6 കോർപ്പറേഷൻ.................. 421
ആകെ................................. 23,612
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |