
ന്യൂഡൽഹി: സി.പി.എം നേതാവ് പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ചിരുക്കണ്ടോത്ത് പ്രശാന്തിന് ജയിൽമോചനത്തന് വഴിതുറന്ന് സുപ്രീംകോടതി. പ്രശാന്തിന് വിചാരണക്കോടതി വിധിച്ച പത്തുവർഷം കഠിനതടവ് ഒരുവർഷമാക്കി കേരള ഹൈക്കോടതി കുറച്ചിരുന്നു. എന്നാൽ പിഴത്തുകയായ 5 ലക്ഷം കെട്ടിവയ്‌ക്കാൻ സാധിക്കാത്തതിനാൽ ശിക്ഷാ കാലയളവ് കഴിഞ്ഞിട്ടും പുറത്തിറങ്ങാൻ സാധിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ, ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് പിഴത്തുക മരവിപ്പിച്ച് ഉത്തരവ് നൽകി. കുനിയിൽ ഷനൂബ്, തൈക്കണ്ടി മോഹനൻ, പാര ശശി, ജയപ്രകാശൻ, കടിച്ചേരി അജി, കൊയ്യോൻ മനു എന്നിവരെ കുറ്റവിമുക്തരാക്കിയനെതിരെ സംസ്ഥാന സർക്കാരും, പി. ജയരാജനും സമർപ്പിച്ച ഹർജികളിൽ വിശദവാദം കേൾക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |