
കണ്ണൂർ: കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ നടിമാരായ അനുശ്രീയെയും സീമ ജി. നായരെയും വിമർശിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവും നവീൻ ബാബു കേസിലെ പ്രതിയുമായ പി.പി. ദിവ്യ. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. 'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ" എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. രാഹുൽ ജയിലിന് പുറത്തുകഴിയുന്ന 'ഗോവിന്ദചാമി"യാണെന്നും ഇത്തരം ആളുകളെ സൃഷ്ടിക്കുന്നതിൽ അനുശ്രീയെയും സീമയെയും പോലുള്ളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുന്നുവെന്നും ദിവ്യ ആരോപിച്ചു.
സംഭവത്തിൽ ദിവ്യയ്ക്കെതിരെ സീമയും രംഗത്തെത്തി. 'പി.പി ദിവ്യാ മാമിന്റെ പോസ്റ്റാണ്. എല്ലാം തികഞ്ഞ ഒരു ‘മാം’ ആണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത് ഞാൻ ശിരസ്സാവഹിക്കുന്നു. കേരളത്തിൽ വേറെ വിഷയം ഇല്ലല്ലോ, അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം. പിന്നെ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത്, സ്വന്തം തലയിൽ ചാർത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള തലയൊന്നും എനിക്കില്ല" - സീമ ഫേസ്ബുക്കിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |