
പാമ്പുകൾ വീട്ടിലേക്ക് വരുന്നതും അവയുടെ കടിയേറ്റുള്ള മരണങ്ങളും ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യാറുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പ് വീടിന്റെ പരിസരത്ത് അടുക്കില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.
ഇരതേടിയാണ് പാമ്പ് വീട്ടിലേക്ക് വരുന്നത്. തവളയുടെയോ എലിയുടെയോ ശല്യമുള്ളയിടങ്ങളിൽ പാമ്പിന്റെ സാന്നിദ്ധ്യമുണ്ടാകും. കാട്ടുപാമ്പിനെപ്പോലുള്ളവ പല്ലിയേയും പിടികൂടുന്നു. അതിനാൽത്തന്നെ ഇത്തരം ജീവികളെ വീട്ടിൽ നിന്ന് അകറ്റേണ്ടത് പ്രധാനമാണ്. കരിയിലകൾ കൂട്ടിയിട്ടാൽ അതിനടിയിൽ പാമ്പുകൾ വന്നിരിക്കാൻ സാദ്ധ്യത കൂടുതലാണ്. ഇതൊക്കെ കത്തിച്ചുകളയുക. ചില സസ്യങ്ങൾ വീട്ടിൽ നട്ടുപിടിപ്പിച്ചാൽ പാമ്പിനെ അകറ്റാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
ലെമൺ ഗ്രാസ്
പാമ്പുകളെ അകറ്റാൻ സഹായിക്കുന്ന സസ്യമാണ് ലെമൺ ഗ്രാസ്. ഇതിന്റെ രൂക്ഷമായ ഗന്ധം പാമ്പുകളിൽ അസ്വസ്ഥതയുണ്ടാക്കും. ഇത് നട്ടുപിടിപ്പിക്കാൻ എളുപ്പമാണ്, പരിചരണം ആവശ്യമില്ല. കൊതുകിനെയും അകറ്റാൻ ഇത് സഹായിക്കും. നമ്മുടെ നാട്ടിൽ ഇഞ്ചിപ്പുല്ല്, തെരുവപ്പുല്ല് എന്നൊക്കെയാണ് ഇവ അറിയപ്പെടുന്നത്.
ജമന്തി
ജമന്തിപൂക്കൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഭംഗിയുടെ കാര്യത്തിൽ മാത്രമല്ല കീടങ്ങളെ അകറ്റാനും ഇത് സഹായിക്കുമത്രേ. പാമ്പിനെ തുരത്താൻ ഏറെ സഹായകമാണ്.
സർപ്പഗന്ധി
വെറും പാഴ്‌ച്ചെടിയാണിതെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇതിന് ഔഷധഗുണമുണ്ട്. കൂടാതെ പാമ്പിനെ അകറ്റാനും സഹായിക്കും.
സ്‌നേക്ക് പ്ലാന്റ്
ഇൻഡോർ ചെടികളുടെ കൂട്ടത്തിൽ ആളുകൾക്ക് ഏറെ ഇഷ്ടമുള്ള ചെടിയാണ് സ്‌നേക്ക് പ്ലാന്റ്. ഇത് വീടിനുള്ളിലോ പ്രവേശന കവാടങ്ങളിലോ വയ്‌ക്കുന്നത് വളരെ മനോഹരമാണ്. കൂടാതെ പാമ്പുകളെ അകറ്റാനും ഇവ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |