
തിരുവനന്തപുരം: കെട്ടിട നിർമ്മാണ രൂപകല്പനയിലെ അന്താരാഷ്ട്ര ഡിസൈനിംഗ് അവാർഡായ ബി.എൽ.ടി ബിൽറ്റ് ഡിസൈനിംഗ് അവാർഡ് 2024 ആർക്കിടെക്ട് ശ്രീജിത്ത് ശ്രീനിവാസിന്. സ്വിറ്റ്സർലൻഡിലെ മ്യൂറിച്ചിൽ നടന്ന ചടങ്ങിൽ ശ്രീജിത്ത് അവാർഡ് ഏറ്റുവാങ്ങി.
വാസ്‌തുശില്‌പ കലയിലെ നിസ്തുലമായ പ്രാഗൽഭ്യവും നൂതനാശയങ്ങൾ പ്രാവർത്തികമാക്കി മികച്ച കെട്ടിട നിർമ്മാണം സാദ്ധ്യമാക്കുന്നതിനുള്ള കഴിവും പരിഗണിച്ചാണ് അവാർഡ്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രീ.സി.ഗ്രൂപ്പാണ് കെട്ടിട നിർമ്മാണ മേഖലയിലെ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളിലെ വാസ്‌തു ശില്പഭംഗിയും ആകർഷണീയതയും കണക്കിലെടുത്താണ് അവാർഡ്. ബ്രിക് ഡിസൈൻ ഉൾപ്പടെ വാസ്‌തുശില്‌പ കലയിലെ മികച്ച ഡിസൈനർക്കുള്ള അന്താരാഷ്ട്ര അവാർഡുകൾക്ക് 2020ലും 2023ലും ശ്രീജിത്ത് അർഹനായിട്ടുണ്ട്. സംസ്ഥാന മുൻ ലേബർ കമ്മിഷണറും ഭാരതീയ വിദ്യാഭവൻ ഓണററി സെക്രട്ടറിയുമായ എസ്. ശ്രീനിവാസ്,മെഡിക്കൽ കോളേജ് റിട്ട.അസോസിയേറ്റ് പ്രൊ.ഡോ.ജി.സുലോചന ദമ്പതികളുടെ മകനാണ്.ഭാര്യ:ആർക്കിടെക്റ്റ് ബി.വിജി. മക്കൾ:ശ്രിയാ ശ്രീജിത്ത്,ദീപികാ ശ്രീജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |