
മൂവാറ്റുപുഴ: ദുബായിലുള്ള ഹൈപ്പർമാർക്കറ്റിലേക്ക് ജോലിക്കായി വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജവിസയും രേഖകളും നൽകി മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയുടെ പണം തട്ടിയെടുത്ത കേസിലെ രണ്ടാംപ്രതി അറസ്റ്റിൽ. പാലക്കാട് പുതുപ്പരിയാരം പുളിയാമ്പിള്ളി ഭാഗത്ത് കുന്നത്തുവീട്ടിൽ അൻസൽ സജിയെയാണ് (22) മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഒന്നാംപ്രതി ഒളിവിലാണ്. ജോബ് വേക്കൻസി എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിവന്നിരുന്നത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി.വി. എൽദോസ്, ബിനു വർഗീസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |