
വാസ്തുപ്രകാരം കാര്യങ്ങൾ ചെയ്യുന്നത് കുടുംബാംഗങ്ങൾക്ക് നല്ലതെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. എന്നാൽ പലരും വീട് വയ്ക്കുമ്പോൾ മാത്രമാണ് വാസ്തു നോക്കുന്നത്. എന്നാൽ വീട് വയ്ക്കുമ്പോൾ മാത്രമല്ല മുറിയുടെ സ്ഥാനം നിശ്ചയിക്കുമ്പോഴും വാസ്തു നോക്കേണ്ടത് അനിവാര്യമാണ്. കാരണം ചിലപ്പോൾ നമ്മൾ ചെയ്യുന്ന ചെറിയ ചില തെറ്റുകൾ വീടിന് ദോഷം ചെയ്യും. ഇപ്പോഴത്തെ വീടുകളിൽ മുറിയോടൊപ്പം ബാത്ത്റൂമും പണിയാറുണ്ട്. എന്നാൽ അറ്റാച്ച്ഡ് ബാത്ത്റൂം പണിയുമ്പോൾ വാസ്തുനോക്കിയില്ലെങ്കിൽ അത് വീടിന് വലിയ ദോഷമാണെന്ന് ജ്യോതിഷികൾ പറയുന്നു.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബാത്ത്റൂമിന്റെ എണ്ണം. ഒരു വീട്ടിനുള്ളിൽ മൂന്നിൽ കൂടുതൽ ബാത്ത്‌റൂം പാടില്ലെന്നാണ് വാസ്തുവിൽ പറയുന്നത്. മൂന്നിൽ കൂടുതൽ ബാത്ത്റൂം ഉണ്ടെങ്കിൽ അത് ധനാഗമത്തെ ബാധിക്കുമെന്നാണ് വിശ്വാസം. വീടിന്റെ ദർശനം ഏതുഭാഗത്താണോ അതിന്റെ എതിർവശത്ത് വീടിന്റെ മദ്ധ്യഭാഗത്ത് ബാത്ത്റൂം പണിയരുത്. കൂടാതെ വടക്കോട്ട് ദർശനമുള്ള വീടിന്റെ തെക്കുഭാഗത്ത് മാദ്ധ്യത്തിലായി ബാത്ത്റൂം പണിയുന്നതും ദോഷമാണ്.
വാസ്തുപ്രകാരം മുറിയിലെ ബാത്ത്റൂമിന്റെ വാതിൽ വടക്കോ കിഴക്കോ ആയിരിക്കണം സ്ഥാപിക്കേണ്ടത്. ഒരിക്കലും തെക്ക് - പടിഞ്ഞാറ് ദിശയിൽ വാതിൽ വയ്ക്കാൻ പാടില്ല. അറ്റാച്ച്ഡ് ബാത്ത്റൂം വടക്കുപടിഞ്ഞാറോ പടിഞ്ഞാറോ ദിശയിൽ വേണം വയ്ക്കാൻ. മറ്റൊരു നല്ല സ്ഥാനം മുറിയുടെ തെക്ക് ഭാഗമാണ്. ബാത്ത്റൂമിൽ വടക്ക് അല്ലെങ്കിൽ കിഴക്ക് ചുവരിൽ ഒരു കണ്ണാടി വയ്ക്കുന്നത് കിഴക്ക് ദിശയിലെ ഊർജ്ജം പ്രതിഫലിപ്പിക്കുന്നതിന് സഹായിക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്നതായി വാസ്തു വിദഗ്ധർ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |