
വിശ്വാസികൾ പതിവായി ക്ഷേത്രദർശനം നടത്താറുണ്ട്. കടുത്ത വിശ്വാസികളാണെങ്കിലും ഇതിൽ പലർക്കും ക്ഷേത്രദർശനത്തിൽ പാലിക്കേണ്ട ചിട്ടവട്ടങ്ങൾ അറിയില്ലെന്നതാണ് സത്യം. ഇവ പാലിക്കാതെ ദർശനം നടത്തുന്നത് ദോഷങ്ങൾ ക്ഷണിച്ചുവരുത്തിയേക്കും. ദർശനസമയത്ത് കർശനമായും പാലിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
കുളിച്ച് വൃത്തിയായി ഭക്തിയോടുകൂടി മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാവൂ. ഈ സമയം ഭക്തിഅല്ലാതൊന്നും മനസിൽ കാണരുത്.ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതും അരുത്. വെറും കൈയോടെ ക്ഷേത്രദർശനം അരുത്. സമർപ്പിക്കുന്ന എണ്ണ, നെയ്യ്, പൂക്കൾ തുടങ്ങിയവ ശുദ്ധമായിരിക്കണം. ഉപദേവതാ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിനുശേഷം വേണം പ്രധാന ദേവനെ ദർശിക്കാൻ. തീർത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ ചുണ്ടിൽ തൊടാതെ കൈപ്പടത്തിൽ കീഴ്ഭാഗത്തുകൂടിവേണം തീർത്ഥം നാക്കിൽ വീഴിക്കാൻ. തീർത്ഥം സേവിച്ചു കഴിഞ്ഞാൽ പ്രസാദം നെറ്റിയിൽ തൊടണം. പുഷ്പം തലയിലോ ചെവികൾക്കിടയിലോ വയ്ക്കാം. അണിഞ്ഞശേഷം ബാക്കിയുളള പ്രസാദം ക്ഷേത്രത്തിനുള്ളിൽ ഉപേക്ഷിക്കരുത്.
നിവേദ്യ സമയത്ത് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ല. ബലിക്കല്ലിൽ കാലു കൊണ്ടോ കൈ കൊണ്ടോ സ്പർശിക്കുകയുമരുത്. അതുപോലെ പൂജാരിമാരെയും സ്പർശിക്കരുത്. സ്ത്രീകൾ ആർത്തവം തുടങ്ങി ഏഴു ദിവസംവരേയും ഗർഭിണികൾ ഏഴാം മാസം മുതൽ പ്രസവിച്ചു 148 ദിവസം കഴിയുന്നതുവരേയും ക്ഷേത്രത്തിൽ പ്രവേശിക്കരുത്. കുട്ടികളെ ചോറൂണ് കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തിൽ കൊണ്ടുപോകാവൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |