
കൊച്ചി: കളമശേരിയിൽ ഗുഡ്സ് ട്രെയിനിന്റെ എൻജിൻ പാളംതെറ്റി. ഇന്ന് ഉച്ചയ്ക്ക് 2.50നായിരുന്നു സംഭവം. ആളപായമില്ലെന്നാണ് വിവരം. കളമശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷണ്ടിംഗിനിടെ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് പാളം തെറ്റിയത്.
അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഷൊർണൂരിലേക്കുള്ള ഒരു റൂട്ടിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഉടൻ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. ട്രാക്കിൽ വെെദ്യുതി തടസം നേരിട്ടു. ഇത് ആലുവ ഭാഗത്തേക്കുള്ള ട്രെയിൻ തടസപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരത്തേക്ക് പോകുന്ന ഏറനാട് എക്‌സ്‌പ്രസ് ആലുവയിൽ കൂടുതൽ നേരം നിർത്തിയിട്ടു. തിരുവനന്തപുരം - ഇൻഡോർ പ്രതിവാര ട്രെയിൻ ഒന്നരമണിക്കൂർ വെെകിയോടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |