
7-0ത്തിന് ചിലിയെ തോൽപ്പിച്ചു
ചെന്നൈ : ജൂനിയർ ഹോക്കി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പി.ആർ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന് തകർപ്പൻ വിജയം. മറുപടിയില്ലാത്ത ഏഴുഗോളുകൾക്ക് ചിലിയെയാണ് ഇന്ത്യ കീഴടക്കിയത്.ആദ്യ പകുതിയിൽ നാലുഗോളുകൾക്ക് മുന്നിട്ടുനിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് മൂന്നുഗോളുകൾ കൂടി നേടിയത്. റോഷനും ദിൽരാജും ഇന്ത്യയ്ക്ക് വേണ്ടി ഇരട്ടഗോളുകൾ നേടി. അജിത്,അൻമോൽ, രോഹിത് എന്നിവർ ഓരോ ഗോളടിച്ചു.
ഇന്ന് ഒമാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഇന്നലെ നടന്ന ബി പൂളിലെ മറ്റൊരു മത്സരത്തിൽ ഒമാനെ 4-0ത്തിന് സ്വിറ്റ്സർലാൻഡ് തോൽപ്പിച്ചിരുന്നു. ബി പൂളിൽ മൂന്നുപോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. സ്വിറ്റ്സർലാൻഡ് രണ്ടാമതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |