SignIn
Kerala Kaumudi Online
Thursday, 19 February 2026 3.51 AM IST

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം

Increase Font Size Decrease Font Size Print Page
hospital

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ സി ബ്ലോക്കിൽ എസിയുടെ യന്ത്രഭാഗങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപടർന്നതെന്നാണ് സൂചന. കെട്ടിടത്തിൽ നിന്ന് വലിയ രീതിയിൽ പുകയും ഉയരുന്നുണ്ട്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയിൽ നിന്ന് രോഗികളെ പുറത്തെത്തിച്ച് ഏകദേശം 10.30ഓടെ തീയണച്ചു.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

പുതിയ ബ്ലോക്കിന്റെ ഒൻപതാം നിലയിലെ എസി പ്ലാന്റിനാണ് തീപിടിച്ചത്. തീപിടിച്ചത് എസി പ്ലാന്റിനായിരുന്നുവെങ്കിലും ഇതിന് തൊട്ടുതാഴെയുള്ള നിലകളിൽ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത് നിരവധി രോഗികൾ ഉണ്ടായിരുന്നു. സർജറി അടക്കം കഴിഞ്ഞ രോഗികളെ മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും പ്രയാസമില്ലാതെ പൂർത്തിയാക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പുക താഴേയുള്ള നിലകളിലേക്ക് എത്തിയതിനാൽ ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചു. തീപടർന്നത് ആദ്യം ആശങ്ക സൃഷ്ടിച്ചെങ്കിലും കൃത്യമായ ഇടപ്പെടലിലൂടെ തീ അതിവേഗം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. തീ മറ്റുഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.

TAGS: FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY