SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.22 PM IST

മാഹിയിലെ പിന്നാക്കക്കാർക്ക് കേരളത്തിലെ സംവരണം

Increase Font Size Decrease Font Size Print Page
d

കൊച്ചി: മാഹിയിലെ പിന്നാക്ക വിഭാഗങ്ങൾക്ക് കേരളത്തിൽ സംവരണത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. ഈഴവ-തിയ്യ സമുദായത്തിൽപ്പെട്ട എ. ഷിബിൻസായ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ താമസിക്കുന്നവർക്ക് കേരളത്തിലെ സംവരണാനുകൂല്യം നിഷേധിക്കുന്നത് ചരിത്രപരമായ തെറ്റായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിക്കണം. ഉത്തരവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അയച്ചുകൊടുക്കാനും നിർദ്ദേശിച്ചു.

കെൽട്രോണിൽ ഫിറ്റർ തസ്തികയിലേക്ക് ഹർജിക്കാരൻ അപേക്ഷിച്ചിരുന്നു. ആറാം

റാങ്കും ലഭിച്ചു. ഈഴവ-തിയ്യ സംവരണ ഒഴിവിലാണ് നിയമനം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ മാഹിയിലായതിനാൽ കേരളത്തിലെ സംവരണാനുകൂല്യത്തിന് അർഹതയില്ലെന്നായിരുന്നു സർക്കാർ നിലപാട്. തുടർന്നാണ് അഡ്വ. ടി. അസഫലി വഴി ഹൈക്കോടതിയെ സമീപിച്ചത്. നിയമപ്രകാരം ഏതെങ്കിലും ഒരു സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ താമസിക്കുന്നവർക്ക് മറ്റൊരു സംസ്ഥാനത്ത് പിന്നാക്ക സംവരണാനുകൂല്യം അവകാശപ്പെടാനാകില്ല. 8.69 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള മേഖലയാണ് മാഹിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെതന്നെ ഏറ്റവും ചെറിയ ജില്ലയാണിത്. മാഹിയിലെ തിയ്യ സമുദായത്തിന് കേരളത്തിലെ തിയ്യരുമായി പൊക്കിൾക്കൊടി ബന്ധമില്ലെന്ന് പറയാനാകില്ല. മാഹിയിലാണെന്നതിന്റെ പേരിൽ സംവരണാനുകൂല്യം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമായിരിക്കുമെന്നും കോടതി പറഞ്ഞു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY