SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.20 PM IST

ജമാഅത്തെ ഇസ്‌ലാമിയെ യു.ഡി.എഫിന്റെ സഖ്യകക്ഷിയാക്കും:എം.വി.ഗോവിന്ദൻ

Increase Font Size Decrease Font Size Print Page
d

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിയെ യു.ഡി.എഫിന്റെ സഖ്യകക്ഷിയാക്കുമെന്നും ഇതു സംബന്ധിച്ച ചർച്ച യു.ഡി.എഫിൽ പൂർത്തിയായിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിച്ചേ കേരളത്തിൽ എൽ.ഡി.എഫിനെ നേരിടാനാവൂ എന്ന നിലയിലേക്ക് യു.ഡി.എഫ് അധഃപതിച്ചു.വർഗീയ മുന്നണികളെ എതിർത്ത് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് എൽ.ഡി.എഫ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികളിലൂടെ കോൺഗ്രസിന്റെ ജീർണ സംസ്‌കാരമാണ് വെളിപ്പെട്ടത്.പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തെന്ന് നേതൃത്വം പറയുന്ന രാഹുൽ പാലക്കാട്ടെ കോൺഗ്രസിന്റെ സജീവപ്രവർത്തകനെ പോലെയാണ് പ്രവർത്തിക്കുന്നത്.ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അവകാശമുണ്ടെന്നാണ് രാഹുൽ ജാമ്യഹർജിയിൽ പറയുന്നതെന്നും ഇങ്ങനെയുള്ളയാളെ ന്യായീകരിക്കാൻ കോൺഗ്രസിനേ സാധിക്കൂയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY