SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

 ഗവർണർ സ്ഥാനത്ത് തുടരാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണം:  മന്ത്രി വി ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ നിശിതമായ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. തിരൂരിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനത്തിന് മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച് പാനൽ കൈമാറി. എന്നിട്ടും നിയമനം നടത്താത്ത സാഹചര്യത്തിലാണ് സർക്കാരിന് വീണ്ടും സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാതെ, നിയമനം വൈകിപ്പിക്കുന്ന നിലപാട് തിരുത്താൻ ഗവർണർ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY