SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

'ആ മാക്രിയുടെ മൂക്കിന് താഴെ കൊടുത്തത് 95.34 കോടിയുടെ പദ്ധതി,​ തൃശൂർ എംപിയെ മാന്താൻ വന്നാൽ മാന്തി പൊളിക്കും'

Increase Font Size Decrease Font Size Print Page
d

തൃ​ശൂ​ർ​:​ ​ സി.​പി.​എം​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ക്ക​മ്മി​റ്രി​യം​ഗ​മാ​യ​ ​വ​ട​ക​ര​യി​ലെ​ ​പി.​കെ.​ ​ദി​വാ​ക​ര​നെ​തി​രെ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ​ തൃ​ശൂ​ർ​ ​എം.​പി​ ​ഒ​ന്നും​ ​ചെ​യ്യു​ന്നി​ല്ലെ​ന്ന​ ​ദി​വാ​ക​ര​ന്റെ​ ​പ്ര​സ്താ​വ​ന​യ്ക്ക് മറുപടി പറയുമ്പോഴായിരുന്നു മാക്രിയെന്ന് വിളിച്ച് സുരേഷ് ഗോപിയുടെ പരാമർശം.

'​'​വ​ട​ക​ര​യി​ൽ​ ​ഒ​രു​ ​മാ​ക്രി​യു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​രോ​ദ​ന​മാ​ണ്.​ ​തൃ​ശൂ​ർ​ ​എം.​പി​യെ​ക്കു​റി​ച്ച് ​എ​ന്തോ​ ​പ​റ​യു​ന്നു.​ ​മാ​ക്രി​യു​ടെ​ ​മൂ​ക്കി​ന് ​താ​ഴെ​ ​വ​ട​ക​ര​യി​ൽ​ 95.34​ ​കോ​ടി​യു​ടെ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​യാ​ണ് ​കൊ​ടു​ത്ത​ത്.​ ​ഇ​തി​ൽ​കൂ​ടു​ത​ൽ​ ​എ​ന്താ​ണ് ​അ​റി​യേ​ണ്ട​ത്.​ ​അ​തു​കൊ​ണ്ട് ​തൃ​ശൂ​ർ​ ​എം.​പി​ക്കി​ട്ട് ​ഞോ​ണ്ടാ​ൻ​ ​വ​ര​രു​ത്,​ ​ഞാ​ൻ​ ​മാ​ന്തി​പ്പൊ​ളി​ച്ചു​ക​ള​യും.​'​'​ ​തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​നെ​ട്ടി​ശേ​രി​ ​ഡി​വി​ഷ​നി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ ​യോ​ഗ​ത്തി​നി​ടെ​ ​സു​രേ​ഷ് ​ഗോ​പി​ ​പ​റ​ഞ്ഞു.

എല്ലാ സമുദായങ്ങളും തനിക്ക് വോട്ട് ചെയ്‌തെന്നും സുരേഷ് ഗോപി പറഞ്ഞു. സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വർണവും ഗർഭവുമൊന്നുമല്ല നമ്മുടെ വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയുടെ പേര് പോലും പറഞ്ഞിട്ടില്ല. കെ മുരളീധരൻ തന്നെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ പോലും മുരളിച്ചേട്ടൻ എന്നാണ് പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എന്റെ തിരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായി. വികസനം മുന്നോട്ടുവച്ച് വോട്ട് തേടണമെന്നാണ് അഭിപ്രായം. ജനങ്ങൾക്ക് വികസന വിഷയങ്ങൾ മാത്രമേ വേണ്ടൂ. എസ്.ഐ.ആർ എന്തു വില കൊടുത്തും നടപ്പിലാക്കിയിരിക്കണം. കള്ളക്കമ്പുകൾ ആരും വോട്ട് ചെയ്യേണ്ട. യഥാർത്ഥ വോട്ട് ചോരി ആര് നടത്തി എന്നുള്ളത് വ്യക്തമാകും."" ബംഗാളിലും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: SURESH GOPI, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY