
തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം. സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറിയ കാറിൽ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ചേങ്കോട്ടുകോണം സ്വകാര്യ സ്കൂളിലെ ബസാണ് കാറിനെ ഇടിച്ചത്. അപകടത്തിൽ കാർ ഡ്രെെവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
കഴക്കൂട്ടം മേനംകുളം സ്വദേശി അലക്‌സാണ്ടർക്കാണ് (72) പരിക്കേറ്റത്. ഇദ്ദേഹത്തെ കഴക്കൂട്ടം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. വെെകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ബസ് കാറിനെ ഇടിച്ച് ഏറെ ദൂരം നിരങ്ങിപ്പോയി. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |