
ആലപ്പുഴ : സാധാരണ വലതു പാളയത്തിലാണ് വിമത ഭീഷണി കൂടതലെങ്കിൽ ഇത്തവണ ആലപ്പുഴ ജില്ലയിൽ സ്ഥിതി മറിച്ചാണ്. കുട്ടനാട്ടിലെ അഞ്ച് പഞ്ചായത്തുകളിൽ സി.പി.എമ്മും - സി.പി.ഐയും പാർട്ടി ചിഹ്നത്തിൽ നേർക്കു നേർ ഏറ്റുമുട്ടുന്നു. നാൽപ്പതോളം വാർഡുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാത്തത് ആരെ സഹായിക്കാനാണെന്നതിൽ ഇടത് - വലത് മുന്നണികൾ പരസ്പരം പഴിചാരുന്നു.
ജില്ലയിലെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും എൽ.ഡി.എഫാണ് ഭരണത്തിലുള്ളത്. എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ മേൽക്കൈയുടെ പ്രതിഫലനം തദ്ദേശ തിരഞ്ഞെടുപ്പിലും അലയടിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഒരു ഡസനിലധികം സ്ഥാപനങ്ങളിൽ ഭരണം പിടിക്കുമെന്ന അവകാശവാദത്തിലാണ് എൻ.ഡി.എ .
ആലപ്പുഴയുടെ രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഈഴവ വോട്ടുകൾ ജയപരാജയങ്ങളിൽ പ്രധാന ഘടകമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾ വലിയ തോതിൽ എൻ.ഡി.എയിലേക്ക് മറിഞ്ഞെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവ തിരികെപ്പിടിക്കാൻ തീവ്രമായ ശ്രമമാണ് മറ്റ് രണ്ട് മുന്നണികളും നടത്തുന്നത്.
ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷനുകളിൽ രണ്ടിടത്ത് മാത്രമാണ് കഴിഞ്ഞ തവണ യു.ഡി.എഫിന് വിജയിക്കാനായത്. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ പതിനൊന്നും എൽ.ഡി.എഫാണ് ഭരിക്കുന്നത്. 72 ഗ്രാമപഞ്ചായത്തുകളിൽ 55ഉം ഇടത്തേക്കാണ് ചാഞ്ഞത്. ആറ് നഗരസഭകളിൽ മുന്നിടത്ത് വീതം ഇടതും വലതും ഭരണം പിടിച്ചു.
നിലവിലെ
മുന്നണി നില
ജില്ലാ പഞ്ചായത്ത്
എൽ.ഡി.എഫ് - 21
യു.ഡി.എഫ് - 2
നഗരസഭകൾ
എൽ.ഡി.എഫ് -03
യു.ഡി.എഫ് -03
ബ്ലോക്ക് പഞ്ചായത്തുകൾ
എൽ.ഡി.എഫ് - 11
യു.ഡി.എഫ് - 01
ഗ്രാമപഞ്ചായത്തുകൾ
എൽ.ഡി.എഫ്- 56
യു.ഡി.എഫ്-15
എൽ.ഡി.എഫ് -യു.ഡി.എഫ്
പിന്തുണയിൽ -1 (പ്രസിഡന്റ് സ്വതന്ത്രൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |