
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം സീസണായതോടെ ഹോം സ്റ്റേ രജിസ്‌ട്രേഷന് തിരക്കേറി. അനധികൃത ഹോം സ്റ്റേകൾ വർദ്ധിച്ചതോടെയാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. 146 ഹോം സ്റ്റേകളാണ് നാഷണൽ ഇന്റഗ്രേറ്റഡ് ഡാറ്റാബേസ് ഒഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കൊവിഡിനുശേഷം വിദേശികളുടെ വരവ് കുറഞ്ഞതോടെ ഹോം സ്റ്റേകളുടെ വരുമാനം കുറഞ്ഞിരുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഹോം സ്‌റ്റേകൾ ഉള്ളത്. ഹോം സ്റ്റേകൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളിലൊന്നാണ് 'പ്രധാനമന്ത്രി ജൻജാതിയ ഉന്നത് ഗ്രാം അഭിയാൻ'. 1,000 ഹോംസ്റ്റേകളുടെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 5 കോടി വരെ സഹായം ലഭിക്കും.
വിദേശത്ത് കുടിയേറിയവരുടെ വീടുകൾ ഹോം സ്റ്റേയാക്കുന്നതാണ് പുതിയ ട്രെൻഡ്. അതേസമയം, അനധികൃത ഹോം സ്റ്റേകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ചെയർമാൻ എം.പി. ശിവദത്തൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |